പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് ലക്ഷണങ്ങൾ

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ജില്ലാഭരണകൂടം. ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. തൃശൂരിലും കണ്ണൂരിലും രോഗബാധ കണ്ടെത്തിയ വ്യക്തികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിയെ രണ്ടുദിവസം മുൻപാണ് നിരീക്ഷണത്തിനായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങളുണ്ടെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. എന്നാൽ ആരോഗ്യനില തൃപ്തികരമാണ്.

Read Also : രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 100 കടന്നു

തൃശൂരിൽ രോഗബാധ കണ്ടെത്തിയ യുവാവിന്റെ നിലയും തൃപ്തികരമാണ്. വൈകിട്ട് ചില പരിശോധനാഫലങ്ങൾ കൂടി വരും. പുലർച്ചെ കുൽബുർഗിയിൽ നിന്നുമെത്തിയ പതിനൊന്നംഗ മെഡിക്കൽ വിദ്യാർഥി സംഘത്തിലെ ഒരാൾക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാളെ ജനറൽ ആശുപത്രിയിലേക്കും മറ്റുള്ളവരെ വീടുകളിലും നിരീക്ഷിക്കും.

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗിക്കൊപ്പം നിരീക്ഷണത്തിലായ മറ്റുള്ളവർക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. ജില്ലയിൽ നിലവിൽ 45 പേർ ഐസൊലേഷൻ വാർഡുകളിലും 260 പേർ വീടുകളിലുമായാണ് നിരീക്ഷണത്തിലുള്ളത്. 15 പേരുടെ ഫലങ്ങൾ ഇനി ലഭിക്കണം.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top