സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ന് മുതൽ നിർത്തലാക്കി

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ന് മുതൽ നിർത്തലാക്കി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഈ കാലയളവിൽ വിദേശത്തായതിനാൽ ജോലിയിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് ഔദ്യോഗിക അവധി നൽകുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ സൗദി സമയം 11 മണി മുതലാണ് സൗദിയിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തലാക്കിയത്. കൊറോണ ജാഗ്രതാ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസുകൾ നിർത്തി വച്ചത്. ഇന്ന് 11 മണിക്ക് ശേഷം വിദേശത്ത് നിന്ന് സൗദിയിൽ എത്തിയ സൗദിയിലെ വിമാനങ്ങളിൽ വിദേശ യാത്രക്കാരില്ലായിരുന്നു. എന്നാൽ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ പോലെ തുടരുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. യാത്രാ വിലക്ക് മൂലം വിസാ കാലാവധി തീരുന്ന ഇപ്പോൾ വിദേശത്തുള്ളവരുടെ വിസ പുതുക്കി നൽകുമെന്നാണ് സൂചന. ഇതിനായി പ്രത്യേക കമ്മിറ്റി സൌദി പാസ്‌പോർട്ട് വിഭാഗം രൂപീകരിച്ചിട്ടുണ്ട്.

ഈ കാലയളവിൽ സൗദിയിൽ എത്തിപ്പെടാൻ സാധിക്കാത്ത തൊഴിലാളികൾക്ക് ഔദ്യോഗിക അവധി അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സൗദിയിൽ ഇതുവരെ 103 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. റിയാദ്, ജിദ്ദ, അൽഹസ, ഖതീഫ് എന്നിവിടങ്ങളിലാണ് പുതുതായി രോഗം കണ്ടെത്തിയത്. റിയാദിൽ മാത്രം 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Story Highlights- Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top