വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹവും ലഭിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് കാണാതായ മൂന്നു പെൺകുട്ടികളിൽ ഒരാളുടെ കൂടി മൃതദേഹം ഇന്നലെ കണ്ടെടുത്തു. കോട്ടുകാൽ പുന്നവിള റോഡരികത്ത് വീട്ടിൽ ശരണ്യ (20)യുടെ മൃതദേഹമാണ് ലഭിച്ചത്. പെരുമ്പഴുതൂർ ഗവ. പോളിടെക്‌നിക് ജീവനക്കാരൻ വിജയൻ- ശശികല ദമ്പതികളുടെ മകളാണ്. വൈകുന്നേരം മൂന്ന് മണിയോടെ കോസ്റ്റൽ പൊലീസ് പട്രോൾ സംഘം മൃതദേഹം കണ്ടെടുത്തു. കളിയിക്കാവിള കത്തോലിക്കാ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു. സഹോദരൻ സനിൽ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണ്. മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.

Read Also: കൊവിഡ് 19: ലോകത്ത് മരിച്ചത് 5819 പേർ; ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു

കഴിഞ്ഞ ദിവസം പയറുമൂട് സ്വദേശിനി നിഷയുടെ മൃതദേഹം ലഭിച്ചിരുന്നു. ആഴി മല ഭാഗത്ത് കടലിൽ ഒഴുകി നടന്ന മൃതദേഹം കോസ്റ്റൽ പൊലീസാണ് തീരത്തെത്തിച്ചത്. നിഷ,ശരണ്യ,ശാരു എന്നിവരെ കാണാതായത്. ഒരാളുടെ കൂടി കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടികൾ സ്‌കൂട്ടറിൽ അടിമലത്തുറ കടൽതീരത്തേക്ക് പോയത്.

 

girl found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top