പക്ഷിപ്പനി; കർഷകർക്ക് ഈ മാസം 31ന് മുൻപ് നഷ്ട പരിഹാരം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി

പക്ഷിപ്പനിയെ തുടർന്ന് പക്ഷികൾ നഷ്ടമായ കർഷകർക്ക് ഈ മാസം 31ന് മുൻപ് നഷ്ടപരിഹാരം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. വരുന്ന മൂന്ന് മാസക്കാലം പ്രശ്‌നബാധിത പ്രദേശത്ത് കോഴിക്കടകൾ അടച്ചിടണമെന്നും ഇവിടേക്ക് പുറത്ത് നിന്ന് പക്ഷികളെ കൊണ്ടുവരാൻ പാടില്ലന്നും മന്ത്രി നിർദേശിച്ചു.

പക്ഷിപ്പനിയെ തുടർന്ന് 2436 പക്ഷികളെയാണ് മലപ്പുറത്ത് കൊന്നത്. നാളെ മുതൽ നശീകരണ സമയത്ത് ഒളിപ്പിച്ച്‌വച്ച പക്ഷികളെ കണ്ടെത്തി കൊല്ലുന്ന നടപടികൾ ആരംഭിക്കും. നിലവിൽ കർഷകരുടെ ഭാഗത്ത് നിന്ന് എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി ലഘുലേഖകൾ വിതരണം ചെയ്യുകയും, ബോധവത്ക്കരണ പരിപാടകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് മലപ്പുറത്ത് ചേർന്ന അവലേഖന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

Story highlight: Bird flu, The Minister of Animal Husbandry 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top