പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹയും എൻഐഎ കസ്റ്റഡിയിൽ

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലന്‍ ഷുഹെെബിനെയും താഹാ ഫസലിനെയും എൻഐഎ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 20 വരെയാണ് കസ്റ്റഡി കാലാവധി. താഹയ്‌ക്കെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് എൻഐഎ വ്യക്തമാക്കി. അഞ്ച് ദിവസത്തേക്കാണ് രണ്ട് പ്രതികളെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. കേസിൽ പ്രതികൾക്കെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് എൻഐഎ ചൂണ്ടിക്കാട്ടി. താഹയിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ മാവോയിസ്റ്റ് അനുകൂല ഉള്ളടക്കമുണ്ട്. ഇക്കാര്യത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും എന്‍ഐഎ.

അലനെയും താഹയെയും ജയിലിൽ മാവോയിസ്റ്റ് അനുകൂലികൾ സന്ദർശിച്ചവെന്നും സംഭവത്തിൽ വിവരശേഖരണം നടത്തുന്നുവെന്നും എൻഐഎ വ്യക്തമാക്കി. അതേസമയം പ്രതികൾ കസ്റ്റഡിയിലിരിക്കെ കൊറോണ മുൻകരുതൽ എടുക്കണമെന്ന് കോടതി നിർദേശിച്ചു. പ്രതികളുമായി അധികം യാത്ര പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ തനിക്ക് വിഷാദം ഉണ്ടെന്നും ഗുളിക കഴിക്കേണ്ടതുണ്ടെന്നും അലൻ കോടതിയെ അറിയിച്ചു. താൻ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കണമെന്നുമാണ് താഹ കോടതിയിൽ ബോധിപ്പിച്ചത്.

Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി

പന്തീരാങ്കാവ് യുഎപിഎ കേസിൽ മൂന്നാം പ്രതി മാവോയിസ്റ്റ് സായുധ സേനയിൽ ചേർന്നെന്ന് എൻഐഎ പറഞ്ഞിരുന്നു. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിൽ ചേർന്നെന്നാണ് കണ്ടെത്തൽ. മൂന്നാം പ്രതി ഉസ്മാനെതിരെയാണ് എൻഐഎ റിപ്പോർട്ട്.

 

pantheeramkavu uapa case, nia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top