തൃശൂരിൽ കൊവിഡ് 19 സംശയിച്ച് വീട്ടിൽ പൂട്ടിയിട്ടു

തൃശൂരിൽ കൊവിഡ് 19 ആണെന്ന് സംശയിച്ച് ഫ്‌ളാറ്റിൽ പൂട്ടിയിട്ടു. ഡോക്ടറായ മകനെ സന്ദർശിച്ച് തിരിച്ചെത്തിയ ദമ്പതികളെയാണ് മുണ്ടുപാലത്തെ ഫ്‌ളാറ്റിൽ പൂട്ടിയിട്ടത്. തുടർന്ന് പുറത്ത് ഭിത്തിയിൽ കൊറോണ എന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഡോക്ടറുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പോലീസ് ഫ്‌ളാറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു. ഡോക്ടറുടെ താമസ സ്ഥലത്തിന് അടുത്ത് കൊറോണ ബാധിത മേഖല എന്ന പോസ്റ്റർ സ്ഥാപിച്ചിരുന്നു. നേരത്തെ തന്നെ ഡോക്ടർക്കും മാതാപിതാക്കൾക്കും കൊറോണ ഇല്ലെന്നു കണ്ടെത്തിയിരുന്നു. പൊലീസ് കേസെടുക്കൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ഉണ്ടായേക്കാമെന്നാണ് വിവരം.
Read Also: പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിലുള്ള കുട്ടിയുടെ അച്ഛൻ മരിച്ചു; മരണകാരണം കൊറോണയല്ലെന്ന് സ്ഥിരീകരണം
രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. പുതിയ കേസുകളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 1955 പേർ വീടുകളിലും 48 പേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന 20 പേർ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. 24 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. തൃശൂർ മെഡിക്കൽ കോളജിൽ സാമ്പിൾ പരിശോധന ആരംഭിച്ചു.
കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരൻ താമസിച്ച ചെറുതുരുത്തിയിലെ റിസോർട്ട് അടച്ചിട്ടു. അതിരപ്പള്ളിയിലെ ഹോട്ടലും അടച്ചു. വിദേശിക്കൊപ്പം ഇടപഴകിയതായി കരുതുന്ന റിസോർട്ടിലെ ജീവനക്കാരും താമസക്കാരും ഉൾപ്പെടെ 59 പേരെ നിരീക്ഷണത്തിലാക്കി. ജില്ലയിൽ നഗരത്തിലടക്കം വിവിധയിടങ്ങളിൽ ബ്രിട്ടീഷ് പൗരൻ എത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടനല്ലൂർ പൂരത്തിൽ വിദേശ പൗരനുമായി അടുത്തിടപഴകിയവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ നിർദേശവും നൽകിയിട്ടുണ്ട്.
coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here