രജിത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവം; പതിമൂന്ന് പേർ അറസ്റ്റിൽ

കൊവിഡ് 19 നിർദേശങ്ങൾ മറികടന്ന് റിയാലിറ്റി ഷോ താരം രജിത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവത്തിൽ പതിമൂന്ന് പേർ അറസ്റ്റിൽ. കേസിൽ രണ്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. രജിത് കുമാർ ഒളിവിലാണെന്നാണ് സൂചന. ഇയാളുടെ ആലുവയിലേയും ആറ്റിങ്ങലിലേയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി.
ഞായറാഴ്ച രാത്രിയാണ് ചെന്നൈയിൽ നിന്നെത്തിയ രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയത്. പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ പേരറിയാവുന്ന നാല് പേർക്കെതിരേയും കണ്ടാൽ അറിയാവുന്ന 75 പേർക്കെതിരേയുമാണ് പൊലീസ് കേസെടുത്തിരുന്നത്.
വിമാനത്താവളത്തിന് 500 മീറ്റർ പരിധിയിൽ പ്രകടനമോ സംഘം ചേരലോ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനും സംഘം ചേർന്ന് മുദ്രവാക്യം മുഴക്കിയതിനുമാണ് ഇവർക്കെതിരേ കേസെടുത്തത്.
story highlights- rejith kumar, reality show
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.