കൊവിഡ് 19; ഇടുക്കി ജില്ലയിൽ 92 പേർ നിരീക്ഷണത്തിൽ

കൊവിഡ് 19 പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ 92 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ താമസിച്ച മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിലെ ജീവനക്കാരടക്കം റിസോർട്ടിൽ നീരീക്ഷണത്തിലാണ്.
ആരെയും ആശുപത്രി ഐസൊലേഷൻവാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല.

നിലവിൽ 7 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയ വിദേശ സഞ്ചാരികളുടെ വിവരശേഖരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. റിസോർട്ടുകളിലും ഹോം സ്റ്റേകളിലും പരിശോധന ശക്തമാക്കി.

 

Story Highlights- Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top