മുട്ട പുഴുങ്ങിയത്, മീൻ വറുത്തത്, ജ്യൂസ്; കളമശേരി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളവർക്ക് മികച്ച ഭക്ഷണം; ഫുഡ് മെനു ഇങ്ങനെ

കളമശേരി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളവർക്ക് മികച്ച ഭക്ഷണമാണ് ആരോഗ്യ വിഭാഗം നൽകുന്നത്. മുട്ട പുഴുങ്ങിയതും, ദോശയും, ചപ്പാത്തിയും, മീൻ വറുത്തതുമെല്ലാമാണ് മലയാളികൾക്ക് ഭക്ഷണമായി നൽകുന്നത്. നിരീക്ഷണത്തിലുള്ള വിദേശികൾക്ക് സൂപ്പും, ജ്യൂസും, ടോസ്റ്റ്ഡ് ബ്രഡും അടക്കം അവർക്കിഷ്ട്ടമുള്ള ഭക്ഷണങ്ങളാണ് നൽകുന്നത്.
മലയാളികൾക്കുള്ള പ്രാതൽ കൃത്യം 7.30 നൽകും. ദോശ, സാമ്പാർ, രണ്ട് മുട്ട പുഴങ്ങിയത്, രണ്ട് ഓറഞ്ച് കൂട്ടത്തിൽ ചായയും 1 ലിറ്റർ മിനറൽ വാട്ടറും. 10.30 എല്ലാ പഴവർഗങ്ങളുടേയും നീര് പിഴിഞ്ഞ് നൽകും. കൃത്യം 12 മണിക്ക് ഉച്ചഭക്ഷണം. ചപ്പാത്തിയും ചോറും, മീൻവറുത്തത്, തോരൻ, മീൻ കറിവച്ചത്, തൈരും, ഒരു ലിറ്റർ മിനറൽ വാട്ടറും, ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ 3.30 ന് ചായ, പഴംപൊരി, വട, ബിസ്‌ക്കറ്റ് എന്നിവ. രാത്രി ഭക്ഷണം 7 മണിക്ക് നൽകും. അപ്പവും, വെജിറ്റബിൾ സ്റ്റുവും പഴവും ഒപ്പം മിനറൽ വാട്ടറും.
ഇനി വിദേശികൾക്കുള്ള ഭക്ഷണം കേൾക്കണ്ടേ? രാവിലെ ഏഴ് മണിക്ക് സൂപ്പ്, ഒപ്പം പഴം, വെള്ളരി, ഓറഞ്ച് എന്നിവ അരിഞ്ഞ് നൽകും.2 മുട്ട പുഴക്കിയതും. കൃത്യം 11 മണിക്ക് പൈനാപ്പിൾ ജ്യൂസ്, 12 മണിക്ക് ഉച്ച ഭക്ഷണം വിദേശികളുടെ ഏറെ ഇഷ്ട്ടമുള്ള ബ്രഡ് ടോസ്റ്റും ചീസും, ഒപ്പം പഴവർഗങ്ങൾ അരിഞ്ഞതും. 4 മണിക്ക് വീണ്ടും ജ്യൂസ്. 7 മണിക്ക് രാത്രി ഭക്ഷണം ടോസ്റ്റ് ബ്രഡും, മുട്ട വറുത്തതും, കൂടാതേ പഴവർഗങ്ങളും, കുട്ടികൾക് കൂട്ടത്തിൽ പാലും നൽകും. കളമശേരി മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് ഭക്ഷണം ഒരുക്കുന്നത്.
Story highlights- coronavirus, food menu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here