ജയിൽ ഡിഐജി ഓഫീസിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

പൂജപ്പുര ജയിൽ ഡിഐജി ഓഫീസിൽ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് സുരേഷ് കുമാറിനെയാണ് ഡിഐജി ഓഫീസിലെ ഗാർഡ് റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപ് ശിക്ഷണ നടപടികളുടെ ഭാഗമായി വിയ്യൂരിൽ നിന്ന് ഇയാളെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ആറ് മാസം മുൻപ് സുരേഷ് കുമാർ മദ്യ വിമുക്ത ചികിത്സയ്ക്കും വിധേയനായിരുന്നു. പൊലീസ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി.

 

 

suicide, police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top