Advertisement

കൊവിഡ് 19 : വി മുരളീധരൻ സെൽഫ് ക്വീറന്റീനിൽ

March 17, 2020
Google News 1 minute Read

കേന്ദ്ര മന്ത്രി വി മുരളീധരൻ സെൽഫ് ക്വീറന്റീനിൽ. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിൽ മന്ത്രി സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റീനിൽ പ്രവേശിച്ചത്.

മാർച്ച് 14ന് മന്ത്രി ശ്രീചിത്ര സന്ദർശിച്ചിരുന്നു. ശനിയാഴ്ച ആശുപത്രിയിൽ നടന്ന അവലോകന യോഗത്തിൽ വി മുരളീധരൻ പങ്കെടുത്തിരുന്നു. മന്ത്രി നിലവിൽ ഔദ്യോഗിക വസതിയിൽ വിശ്രമത്തിലാണ്.

ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടർമാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചുപൂട്ടി.

Story highlights- coronavirus, v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here