കൊവിഡ് 19; കാസർഗോഡ് വൈറസ് ബാധിതന്റെ നില തൃപ്തികരം

കാസർഗോഡ് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കളക്ടർ ഡി സജിത്ത് ബാബു. വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ 8 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ജില്ലയിലാകെ 368 പേരാണ് കൊവിഡ് സംശയത്തെ തുടർന്ന് വീട്ടിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 126 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 86 പേരുടെ പരിശോധനാ ഫലം ലഭിച്ചു.

അതേസമയം, ജാഗ്രതാ നിർദേശം ലംഘിച്ച് പൊതുപരിപാടികൾ ജില്ലയിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടതായും കളക്ടർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top