‘രഞ്ജൻ ഗൊഗോയിയെ പോലെ ലൈംഗിക വൈകൃതമുള്ള ജഡ്ജിയെ താൻ കണ്ടിട്ടില്ലെന്ന് മാർക്കണ്ഡേയ കട്ജു

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. ഗൊഗോയിയെ പോലെ ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കട്ജു ട്വീറ്റ് ചെയ്തു.

താൻ 20 വർഷം അഭിഭാഷകനായും മറ്റൊരു 20 വർഷം ജഡ്ജിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒരുപാട് നല്ല ജഡ്ജിമാരേയും മോശം ജഡ്ജിമാരേയും അറിയാം. എന്നാൽ ഇന്ത്യൻ ജുഡീഷ്യറിയിൽ രഞ്ജൻ ഗൊഗോയിയെ പോലെ അത്രയും ലജ്ജയില്ലാത്തതും ലൈംഗിക വൈകൃതമുള്ളതുമായ ഒരു ജഡ്ജിയെ കണ്ടിട്ടില്ലെന്നും കട്ജു പറഞ്ഞു.


രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്ത നടപടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സ്വന്തം വിധിന്യായത്തെ തന്നെ ലംഘിക്കുന്ന പ്രവർത്തിക്കാണ് രഞ്ജൻ ഗൊഗോയി കൂട്ടിനിൽക്കുന്നതെന്നാണ് നിയമഞ്ജർ ചൂണ്ടിക്കാണിക്കുന്നത്. ട്രിബ്യൂണൽ അംഗങ്ങളെ വിരമിച്ചശേഷം മറ്റ് സ്ഥാനങ്ങളിൽ പുനർനിയമിക്കുന്നതിനെതിരേ രഞ്ജൻ ഗൊഗോയി അധ്യക്ഷനായിരുന്ന ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നത് ഗൊഗോയി സുപ്രിംകോടതിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപായിരുന്നു.

story highlights-  Ranjan Gogoi,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top