ഓഹരി വിപണി നഷ്ടത്തിൽ; സെൻസെക്‌സ് 124 പോയന്റ് നഷ്ടത്തിൽ 30454 ലെത്തി

ഓഹരി വിപണി നഷ്ടത്തിൽ. തുടക്കത്തിൽ നേട്ടത്തിൽ ആയിരുന്നെങ്കിലും താമസിയാതെ വിപണി നഷ്ടത്തിലേക്ക് കടന്നു.

സെൻസെക്‌സ് 124 പോയന്റ് നഷ്ടത്തിൽ 30454ലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 8953 ലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര,ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്.

സീ എന്റർടെയ്ന്റമെന്റ്, സൺ ഫാർമ, വേദാന്ത, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത, ഇൻഫോസിസ് വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ് തുടരുന്നത്.

കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്‌സ് 810 പോയന്റ്ും നിഫ്റ്റി 230 പോയന്റും നഷ്ടത്തിലായിരുന്നു.

Story Highlights- sensex

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top