ചെന്നൈയിൽ നിന്ന് വിമാനസർവീസുകൾ റദ്ദാക്കി

ചെന്നൈയിൽ നിന്ന് വിമാനസർവീസുകൾ റദ്ദാക്കി. 34 ആഭ്യന്തര വിമാന സർവീസുകളും 50 അന്താരാഷ്ട്ര സർവീസുകളുമാണ് റദ്ദാക്കിയത്.

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ട്രെയിനുകൾ റദ്ദാക്കി. 155 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് മാത്രം 84 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മാർച്ച് 31 വരെയാണ് നടപടി.

കൊവിഡ് 19 ഭീതി മൂലം നിരവധിയാളുകൾ ട്രെയിൻ, ബസ് മാർഗമുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. മിക്ക ട്രെയിനുകളിലും യാത്രക്കാർ കുറവാണ്. തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കണക്കുകൾ പ്രകാരം ജനറൽ കോച്ചുകളിലെ ദിവസ യാത്രക്കാരുടെ എണ്ണം 61 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. മാർച്ച് 10 ലെ കണക്കനുസരിച്ച് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാർച്ച് 15 ആയപ്പോഴേക്കും യാത്രക്കാരുടെ എണ്ണം വെറും 80,188 ആയാണ് കുറഞ്ഞത്.

Story Highlights- Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top