സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ ജില്ലകളിൽ സാധാരണ ദിനാന്തരീക്ഷ താപനിലയേക്കാൾരണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും.കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു.എന്നാൽ ചില ജില്ലകളിൽ ദിനാന്തരീക്ഷ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ്വരെ കൂടുന്ന സാഹചര്യം നില നിൽക്കുന്നതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.സൂര്യതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top