Advertisement

കൊവിഡ് 19: ഐപിഎൽ ജൂലൈ, സെപ്തംബർ മാസങ്ങളിൽ നടത്തുമെന്ന് റിപ്പോർട്ട്

March 19, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച ഐപിഎൽ ജൂലൈ,
സെപ്തംബർ മാസങ്ങളിലായി നടത്തുമെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിലവിൽ ഏപ്രിൽ 15ലേക്ക് ഐപിഎൽ മാറ്റിവച്ചിരിക്കുകയാണ്. ഈ സമയത്ത് തുടങ്ങാൻ ആയില്ലെങ്കിൽ ലീഗ് ഉപേക്ഷിക്കും എന്നായിരുന്നു സൂചന. അതിനെ തള്ളിയാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്.

ഈ മാസങ്ങളിൽ രാജ്യാന്തര മത്സരങ്ങൾ കാര്യമായി നടക്കുന്നില്ലെന്നതാണ് ബിസിസിഐ കണക്കുകൂട്ടുന്നത്. പാകിസ്താൻ, ഇംഗ്ലണ്ട് താരങ്ങൾക്ക് മാത്രമാണ് ഈ മാസങ്ങളിൽ മത്സരം ഉള്ളത്. പാകിസ്താൻ താരങ്ങൾ ഐപിഎല്ലിൽ കളിക്കാത്തതു കൊണ്ട് തന്നെ ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം മാത്രമേ ലീഗിൽ ഉണ്ടാവൂ. എന്നാൽ സെപ്തംബറിൽ ഏഷ്യാ കപ്പ് നടക്കാനിരിക്കുകയാണ്. ഇത് ബിസിസിഐക്ക് വെല്ലുവിളിയാവാൻ സാധ്യതയുണ്ട്. ഏഷ്യാ കപ്പിന് മുൻപ് ഐപിഎൽ തീർക്കുക എന്നതാവും ബിസിസിഐയുടെ ലക്ഷ്യം.

നേരത്തെ, അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ലീഗ് നടത്തിയാൽ സ്പോൺസർമാർ പിന്മാറും എന്ന സൂചന ഉണ്ടായിരുന്നു. വിവോ, പേടിഎം തുടങ്ങിയ സ്പോൺസർമാരൊക്കെ ഇക്കാര്യം അറിയിച്ചു. അതുകൊണ്ട് തന്നെ ഈ വർഷം തന്നെ എങ്ങനെയും സാധാരണ രീതിയിൽ ഐപിഎൽ നടത്താനാണ് ബിസിസിഐയുടെ ശ്രമം.

Story Highlights- coronavirus, IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here