നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം; ആത്മഹത്യാ ഭീഷണിയുമായി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ

നിര്‍ഭയ കേസ് പ്രതികളുടെ വധ ശിക്ഷ നാളെ രാവിലെ 5.30ന് നടപ്പാക്കാനിരിക്കെ ആത്മഹത്യാ ഭീഷണിയുമായി പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ. കുട്ടികളുമായി രാവിലെ മുതല്‍ പുനിത ദേവി കോടതിക്കു പുറത്ത് ഉണ്ടായിരുന്ന ഇവര്‍ക്ക് ഇടക്ക് ക്ഷീണം അനുഭവപ്പെടുകയും ബോധം മറയുകയും ചെയ്തിരുന്നു. ബോധം തിരികെ വന്ന ശേഷം ഇവര്‍ സ്വന്തം ചെരുപ്പ് ഉപയോഗിച്ച് ശരീരത്തില്‍ അടിക്കുകയും തനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.

ഭര്‍ത്താവ് നിരപരാധിയാണെന്നും, അദ്ദേഹത്തെ തൂക്കിലേറ്റുന്നതിനു മുന്‍പ് നിയമപരമായി വിവാഹമോചനം നേടാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഹാറിലെ പ്രാദേശിക കോടതിയില്‍ ഇവര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു.

തിഹാര്‍ ജയിലിലുള്ള പ്രതികളായ മുകേഷ് സിംഗ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിംഗ് (31) എന്നിവരുടെ വധശിക്ഷ നാളെ 5.30 ന് നടപ്പാക്കാനാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടെ മരണ് വാറന്റ്. സംഭവം നടന്ന ദിവസം താന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നു എന്നുകാണിച്ച് പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് തള്ളിയിരുന്നു.

Story Highlights: Nirbhaya case,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top