Advertisement

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

March 19, 2020
Google News 1 minute Read

വിവാദങ്ങൾക്കിടെ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നിനാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന് ശേഷം മാധ്യമങ്ങളെ കാണാമെന്ന് നേരത്തെ രഞ്ജൻ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.

മുതിർന്ന അഭിഭാഷകൻ കെടിഎസ് തുൾസിയുടെ ഒഴിവിലാണ് രാഷ്‌ട്രപതി മുൻ ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്തത്. രഞ്ജൻ ഗൊഗോയ്‌ രാജ്യസഭാ സ്ഥാനം സ്വീകരിച്ചതിനെതിരെ മുൻ സുപ്രിംകോടതി ജഡ്ജിമാരും രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമർശനവുമായി രംഗത്തെത്തിരുന്നു.

Story Highlights : Justice Ranjan Gogoi, Rajya Sabha member

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here