കൊവിഡ് 19 : വിമാനത്താവളത്തിൽ ബ്രത്ത് അനലൈസർ ഉപയോഗത്തിന് നിയന്ത്രണം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എയർപോർട്ടിൽ ബ്രത്ത് അനലൈസർ ഉപയോഗത്തിന് നിയന്ത്രണം. ജീവനക്കാരെ മുഴുവൻ പരിശോധിക്കുന്ന പതിവ് രീതി ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംശയമുള്ളവരെ മാത്രം പരിശോധിച്ചാൽ മതിയാകും.

നേരത്തെ പരിശോധന പൂർണമായും നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ സുരക്ഷ മുൻനിർത്തി പരിശോധന നടത്തണമെന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വാദം പരിഗണിച്ച് സംശയമുള്ളവരെ പരിശോധിക്കാൻ കോടതി അനുവാദം നൽകുകയായിരുന്നു.

അതേസമയം, രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 168 ആയി. ഇന്ന് മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ തെലങ്കാനയിൽ ഒരാൾക്കും രാജസ്ഥാനിൽ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് തെലങ്കാനയിൽ ഏഴ് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ പൗരന്മാർക്കാണ് തെലങ്കാനയിൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം ട്രെയിനിലും ബസിലുമായാണ് ഇവർ തെലങ്കാനയിലെ കരിം നഗറിൽ എത്തിയത്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top