ഇന്നത്തെ പ്രധാന വാർത്തകൾ (19-03-2020)

കൊവിഡ് 19 : രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 166 ആയി

രാജ്യത്ത് കൊറോണ വൈറസ് ബാധ പടർന്ന് പിടിക്കുന്നു. ഇതുവരെ 166 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ തെലങ്കാനയിൽ ഒരാൾക്കും രാജസ്ഥാനിൽ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് തെലങ്കാനയിൽ ഏഴ് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ പൗരന്മാർക്കാണ് തെലങ്കാനയിൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ ശേഷം ട്രെയിനിലും ബസിലുമായാണ് ഇവർ തെലങ്കാനയിലെ കരിം നഗറിൽ എത്തിയത്.

 

Story Highlights- Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top