ഇന്നത്തെ ദിനം പെൺകുട്ടികളുടേത്, മകൾക്ക് നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മ ആശാദേവി

മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്ന് നിർഭയയുടെ അമ്മ ആശാദേവി. ഏഴ് വർഷത്തെ പോരാട്ടം ഫലം കണ്ടു. ഇന്നത്തെ ദിനം പെൺകുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ശിക്ഷ പാഠമാകണമെന്ന് നിർഭയയുടെ അച്ഛനും പ്രതികരിച്ചു.

തിഹാർ ജയിലിലെ വധശിക്ഷാ നടപടികൾ വീട്ടിലിരുന്ന് ടിവിയിലൂടെയാണ് നിർഭയയുടെ മാതാപിതാക്കൾ നോക്കിക്കണ്ടത്. പ്രതികളെ തൂക്കിലേറ്റിയ ശേഷം പ്രതികരണം ആരാഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട്
അവർ പ്രതികരിച്ചു. ഏഴ് വർഷം നീണ്ട നിയമപോരാട്ടങ്ങൾ ഒടുവിൽ ഫലം കണ്ടുവെന്ന് ആശാദേവി പറഞ്ഞു. തന്റെ മകൾ ഇന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാൻ തങ്ങൾക്കായില്ല. പക്ഷേ, അവൾക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി തനിക്ക് പറയാൻ കഴിയു, ഒടുവിൽ തന്റെ മകൾക്ക് നീതി ലഭിച്ചു. ഈ രാജ്യത്തെ നിയമസംവിധാനത്തോട് നന്ദിയുണ്ട്. താനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയത്. രാജ്യത്തെ നിരവധി സ്ത്രീകൾ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ആശാദേവി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top