നടുറോഡിൽ ഏറ്റുമുട്ടി കീരിയും മൂർഖൻ പാമ്പും; വീഡിയോ വൈറൽ

പാമ്പും കീരിയും ശത്രുക്കളാണെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. അത് സത്യമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുമുണ്ട്. ആവാസ വ്യവസ്ഥയിൽ സ്വയം നിലനിൽക്കുന്നതിന് പരസ്പരം കൊല്ലുക എന്നതാണ് ഇരു ജീവികളുടെയും ഒരേയൊരു മാർഗം. അതുകൊണ്ട് തന്നെ പാമ്പും കീരിയും തമ്മിലുള്ള ശത്രുത ഇങ്ങനെ നിലനിൽക്കും.

പാമ്പും കീരിയും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ വീഡിയോ പലപ്പോഴും പല സ്ഥലങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ടാവും. മിക്കപ്പോഴും കീരി തന്നെയാവും രക്ഷപ്പെടുക. അങ്ങനെയൊരു വീഡിയോ ഇപ്പോൾ വൈറലാവുന്നുണ്ട്. നടു റോഡിലാണ് പാമ്പും കീരിയും പോരടിക്കുന്നത്. വെറും പാമ്പല്ല, മൂർഖൻ പാമ്പിനോടാണ് കീരിയുടെ പോര്. പോരാട്ടത്തിൽ രക്ഷപ്പെടുന്നത് കീരി തന്നെയാണ്. ഒഡീഷ ഫോറസ്റ്റ് ഓഫീസറായ സുഷാന്ത നന്ദ ഐഎഫ്എസ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അപകടകാരിയായ മൂര്‍ഖന്റെ മുന്‍പില്‍ നില്‍ക്കാന്‍ താത്പര്യപ്പെടാതെ മറ്റു മൃഗങ്ങള്‍ വഴിമാറി പോകുമ്പോള്‍ കീരിക്ക് പാമ്പിനെ തോല്പിക്കാൻ ചില ഉപായങ്ങൾ ഉണ്ടെന്ന് സുഷാന്ത ട്വിറ്ററിൽ കുറിച്ചു. പാമ്പ് വിഷത്തോട് കീരി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു. കട്ടിയുള്ള തൊലിയും ചുറുചുറുക്കും ഗ്ലൈക്കോപ്രോട്ടീനും കാരണം കീരിക്ക് വിഷം ഏൽക്കില്ല. അവയുടെ കരുത്തുറ്റ പല്ലുകൾ പാമ്പിനെ വേഗം കീഴ്പ്പെടുത്തുകയും ചെയ്യുമെന്നും വീഡിയോ പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു.


Story Highlights: Mongoose cobra fight viral videoനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More