Advertisement

ഏഴ് വർഷത്തെ നിയമപോരാട്ടം; നിർഭയ കേസിന്റെ നാൾവഴികൾ

March 20, 2020
Google News 0 minutes Read

ഏഴ് വർഷം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് നിർഭയയ്ക്ക് നീതി ലഭിച്ചത്. വധശിക്ഷ നീട്ടിവയ്ക്കാൻ പ്രതികൾ പലവഴികളിലൂടെ ശ്രമിച്ചപ്പോഴും നിർഭയയുടെ അമ്മ ആശാദേവി പതറാതെ ഉറച്ചുനിന്നു. കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റിയതോടെ നീതിപീഠത്തോടുള്ള വിശ്വാസം കൂടിയാണ് പുലർന്നത്.

കേസിന്റെ നാൾവഴികൾ

2012 ഡിസംബർ 16: രാത്രി 12 മണിക്ക് ഡൽഹി മുനിർകാ ബസ് സ്റ്റാൻഡിൽ നിന്ന് ദ്വാരകയിലേക്കുള്ള ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം കയറി.ഒരു സംഘം സുഹൃത്തിനെ മർദിച്ചവശനാക്കിയ ശേഷം പെൺകുട്ടിയെ ബസിന്റെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി.
രണ്ട് പേരെയും ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് സംഘം കടന്നു.

ഡൽഹി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം വാൻ എത്തി ഇരുവരെയും സഫ്ദർജങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മരണ മൊഴി രശ്മി അഹൂജ രേഖപ്പെടുത്തി.

2012 ഡിസംബർ 17: ഡ്രൈവർ രാം സിംഗ്, മുകേഷ്, വിനയ് ശർമ്മ, പവൻ ഗുപ്ത എന്നീ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

2012 ഡിസംബർ 18: ഡൽഹിയിൽ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി.

രാം സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളായ വിനയ് ശർമ, പവൻ ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി മുകേഷിനെ രാജസ്ഥാനിലെ കരോലിയിൽ നിന്ന് അറസ്റ്റ് ചെയ്തു.

2012 ഡിസംബർ 20: തിഹാർ ജയിലിൽവച്ചു നടത്തിയ തിരിച്ചറിയൽ പരേഡിൽ മുകേഷിനെ നിർഭയയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു.

2012 ഡിസംബർ 21: ജുവനൈൽ ആയ അഞ്ചാം പ്രതിയെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു

ആറാം പ്രതി അക്ഷയ് കുമാർ സിംഗിനെ ബിഹാറിലെ ഔറംഗാബാദിലെ ഒരു ഗ്രാമത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു

2012 ഡിസംബർ 23: ജനകീയ പ്രതിഷേധം രാജ്യവ്യാപകമായി. പൊലീസ് കോൺസ്റ്റബിൾ സുഭാഷ് തോമറിന് ഗുരുതര പരുക്കേറ്റു

2012 ഡിസംബർ 25: പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ സുഭാഷ് തോമർ മരിച്ചു.

അന്വേഷണ ഉദ്യോഗസ്ഥയുടെ അപേക്ഷപ്രകാരം മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് പവൻ കുമാർ സിആർപിസി സെക്ഷൻ 164 പ്രകാരം നിർഭയയുടെ മൊഴി രേഖപ്പെടുത്തി

2012 ഡിസംബർ 26: പെൺകുട്ടിയുടെ നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു

2012 ഡിസംബർ 29: പെൺകുട്ടി മരണത്തിനു കീഴടങ്ങി. എഫ്‌ഐആറിൽ കൊലപാതക കുറ്റവും ചേർത്തു.

2013 ജനുവരി 03: പ്രായപൂർത്തിയായ അഞ്ചു പ്രതികൾക്ക് എതിരായ കുറ്റപത്രം ഡൽഹി പൊലീസ് സമർപ്പിച്ചു. കൊലപാതകം, കൂട്ടബലാത്സംഗം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധ കുറ്റങ്ങൾ ചുമത്തി കുറ്റപത്രം

2013 ജനുവരി 4: അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ചു

2013 ജനുവരി 17: സാകേത് അതിവേഗ കോടതിയിൽ വിചാരണ തുടങ്ങി.

2013 ജനുവരി 28: പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന് ജൂവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചു.

2013 ഫെബ്രുവരി 02: അഞ്ചു പ്രതികൾക്ക് എതിരെ അതിവേഗ കോടതി കുറ്റം ചുമത്തി.

2013 ഫെബ്രുവരി 28: ജൂവനൈൽ ജസ്റ്റിസ് ബോർഡ് പ്രായപൂർത്തിയാകാത്ത പ്രതിക്ക് എതിരെ കുറ്റം ചുമത്തി.

2013 മാർച്ച് 11 : പ്രതി രാം സിംഗ്‌ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു.

2013 ജൂലൈ 08 : അതിവേഗ കോടതി പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി.

2013 ഓഗസ്റ്റ് 22 : കേസിന്റെ അന്തിമവാദം അതിവേഗ കോടതിയിൽ തുടങ്ങി.

2013 ഓഗസ്റ്റ് 31: പ്രായപൂർത്തിയാകാത്ത പ്രതിക്ക് 3 വർഷം തടവ് ശിക്ഷ വിധിച്ചു.

2013 സെപ്തംബർ 03: അതിവേഗ കോടതി വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിനു മാറ്റി.

2013 സെപ്റ്റംബർ 10 : പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവൻ എന്നിവർ കുറ്റക്കാരെന്നു കോടതി വിധിച്ചു.

2013 സെപ്റ്റംബർ 13: പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവൻ എന്നിവർക്ക് അഡീഷണൽ സെഷൻസ് ജഡ്ജ് യോഗേഷ് ഖന്ന, വധശിക്ഷ വിധിച്ചു.

2013 ഒക്ടോബർ 12: രാം സിംഗിനെതിരായ കോടതി നടപടികൾ അവസാനിപ്പിച്ചു.

2014 മാർച്ച് 13: വിചാരണകോടതി വിധി ഡൽഹി കോടതി ശരിവച്ചു.

2014 മാർച്ച് 15: കുറ്റവാളികളുടെ ഹർജിയിൽ സുപ്രീംകോടതി വധശിക്ഷ സ്റ്റേ ചെയ്തു

2015 ഡിസംമ്പർ 8: ജുവനൈൽ കോടതിയിലെ മൂന്നു വർഷത്തെ ശിക്ഷക്കുശേഷം പുറത്തിറങ്ങുന്ന മൈനറായ പ്രതിയുടെ റിലീസ് റദ്ദാക്കണമെന്നാവശ്യം ഡൽഹി ഹൈക്കോടതി തള്ളി.

2016 ഏപ്രിൽ 3: 19 മാസത്തിന് ശേഷം സുപ്രീംകോടതിയിൽ വിചാരണ തുടങ്ങി.

2016 ഓഗസ്റ്റ് 29: പൊലീസ് തെളിവ് നശിപ്പിച്ചതായി കോടതിയിൽ പരാതി.

2017 ഫെബ്രുവരി 3: നടപടിക്രമങ്ങൾ പാലിക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന പരാതിയെത്തുടർന്ന് സുപ്രിംകോടതി കേസ് വീണ്ടും കേൾക്കാൻ തീരുമാനിച്ചു.

2017 ഫെബ്രുവരി 3: പ്രതികൾ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.

2017 മാർച്ച് 27: ഒരു വർഷം വാദം കേട്ടശേഷം സുപ്രിംകോടതി കേസ് വിധി പറയാൻ മാറ്റി.

2017 മെയ് 5: വധശിക്ഷ വിധിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു.

2017 നവംബർ 9: കുറ്റവാളി മുകേഷ് സുപ്രിംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

2017 ഡിസംബർ 15: വിനയ് ശർമ്മയും പവൻ ഗുപ്തയും പുനഃപരിശോധന ഹർജികൾ നൽകി

2018 ജൂലൈ 9: മൂന്ന് പ്രതികളുടെയും റിവ്യൂ ഹർജികൾ സുപ്രിംകോടതി റദ്ദാക്കി.

2019 നവംബർ 8 : കുറ്റവാളി വിനയ് ശർമ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാ ഹർജി നൽകി

2019 ഡിസംബർ 10: അക്ഷയ് കുമാർ സിംഗ് സുപ്രിംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

2019 ഡിസംബർ 13: അക്ഷയ് സിംഗിന്റെ പുനഃപരിശോധന ഹർജിക്കെതിരെ നിർഭയയുടെ അമ്മ സുപ്രിംകോടതിയിൽ

2019 ഡിസംമ്പർ 7: ദയാഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതി വിനയ് ശർമ രാഷ്ട്രപതിക്ക് കത്ത് നൽകി.

2019 ഡിസംമ്പർ 13 : കേസ് ഡിസംമ്പർ 18ലേക്ക് മാറ്റി.

2019 ഡിസംമ്പർ 17: പുനഃപരിശോധന ഹർജി പരിഗണിക്കാൻ രൂപീകരിച്ച മൂന്നംഗ ബഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ പിന്മാറി.

2019 ഡിസംബർ 18: കുറ്റവാളി അക്ഷയ്കുമാർ സിംഗ് സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രിംകോടതി തള്ളി

2019 ഡിസംബർ 19: കുറ്റകൃത്യ സമയത്ത് ജുവനൈൽ ആയിരുന്നെന്ന് പവൻ ഗുപ്ത സമർപ്പിച്ച അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

2020 ജനുവരി 07: ജനുവരി 22 രാവിലെ ഏഴ് മണിക്ക് തിഹാർ ജയിലിൽ നാല് കുറ്റവാളികളുടെയും വധശിക്ഷ നടപ്പാക്കാൻ ഡൽഹി പ്രത്യേക കോടതി വിധി

2020 ജനുവരി 09: വധശിക്ഷയ്‌ക്കെതിരെ വിനയ് ശർരയും മുകേഷ് സിംഗും സുപ്രിംകോടതിയിൽ തിരുത്തൽ ഹർജി നൽക

2020 ജനുവരി 14: വിനയ് ശർരയും മുകേഷ് സിംഗും നൽകിയ തിരുത്തൽ ഹർജി സുപ്രിം കോടതി തള്ളി

2020 ജനുവരി 14 വൈകിട്ട്: മുകേഷ് രാഷ്ട്രപതിക്ക് ദയാ ഹർജി സമർപ്പിച്ചു.

2020 ജനുവരി 16: മരണ വാറണ്ടിന് സ്‌റ്റേ

2020 ജനുവരി 17: മുകേഷ് സിംഗിന്റെ ദയാ ഹർജി രാഷ്ട്രപതി തള്ളി. ഡൽഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പവൻകുമാർ സുപ്രിംകോടതിയെ സമീപിച്ചു. അതോടെ ഡിസംബർ 22ലെ മരണ വാറന്റ് റദ്ദായി.

2020 ജനുവരി 17: പുതിയ മരണ വാറന്റ് പ്രകാരം വധശിക്ഷ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് നടപ്പാക്കും.

2020 ജനുവരി 20: പവൻകുമാറിന്റെ ഹർജി സുപ്രിംകോടതി തളളി.

2020 ജനുവരി 25: ദയാ ഹർജി തള്ളിയതിനെതിരെ മുകേഷ് കുമാർ സുപ്രിം കോടതിയെ സമീപിച്ചു.

2020 ജനുവരി 28: കുറ്റവാളി അക്ഷയ് കുമാർ തിരുത്തൽ ഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചു

2020 ജനുവരി 30: നിർഭയ കേസിൽ കുറ്റവാളി അക്ഷയ് കുമാർ സിംഗിന്റെ തിരുത്തൽ ഹർജി തള്ളി

2020 ജനുവരി 31: ഫെബ്രുവരി 1ന് വധശിക്ഷ നടപ്പാക്കാനുള്ള മരണ വാറന്റ് ഡൽഹി പട്യാല ഹൗസ് വിചാരണ കോടതി സ്റ്റേ ചെയ്തു

2020 ഫെബ്രുവരി 1: വിനയ് ശർമയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളി. അക്ഷയ് താക്കൂർ രാഷ്ട്രപതിക്ക് ദയാ ഹർജി സമർപ്പിച്ചു.

2020 ഫെബ്രുവരി 5: അക്ഷയ് കുമാർ സിംഗിന്റെ ദയാ ഹർജി രാഷ്ട്രപതി തള്ളി

2020 ഫെബ്രുവരി 11: പുതിയ മരണ വാറന്റ് പുറപ്പെടുവിക്കാൻ വിചാരണ കോടതിയെ സമീപിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രിംകോടതി അനുവാദം നൽകി

2020 ഫെബ്രുവരി 12: പ്രതി പവൻ ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം അനുവദിച്ച് കേസ് പരിഗണിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു.

2020 ഫെബ്രുവരി 14: ദയാ ഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി.

2020 ഫെബ്രുവരി 17: വധശിക്ഷ മാർച്ച് 3 ന് രാവിലെ 6 മണിക്ക് നടപ്പാക്കണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ പുതിയ മരണവാറന്റ്

2020 ഫെബ്രുവരി 20: കുറ്റവാളി വിനയ് ശർമ വിദഗ്ധ വൈദ്യസഹായം തേടി വിചാരണ കോടതിയെ സമീപിച്ചു.

2020 ഫെബ്രുവരി 22: വിനയ് ശർമയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് തിഹാർ ജയിലധികൃതർ പട്യാല കോടതിയിൽ സമർപ്പിച്ചു.

2020 ഫെബ്രുവരി 28: സുപ്രിംകോടതിയിൽ പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി

2020 ഫെബ്രുവരി 29: മാർച്ച് 3ലെ മരണ വാറന്റിന് സ്റ്റേ ആവശ്യപ്പെട്ട് രണ്ട് പ്രതികൾ ഹർജി നൽകി.

2020 മാർച്ച് 02: പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാ ഹർജി നൽകി. പട്യാല ഹൗസ് വിചാരണ കോടതി മൂന്നാമത്തെ മരണ വാറന്റും സ്റ്റേ ചെയ്തു

2020 മാർച്ച് 04: പവൻ ഗുപ്തയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളി

2020 മാർച്ച് 05: പുതിയ മരണ വാറന്റ് ഡൽഹി പ്രത്യേക വിചാരണ കോടതി പുറപ്പെടുവിച്ചു. വധശിക്ഷ മാർച്ച് 20ന് പുലർച്ചെ 5.30ന്

2020 മാർച്ച് 06: മുകേഷ് സിംഗ് വീണ്ടും സുപ്രിം കോടതിയെ സമീപിച്ചു. തിരുത്തൽ ഹർജിയും ദയാ ഹർജിയും സമർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യം.

2020 മാർച്ച് 16: കുറ്റവാളി മുകേഷ് സിംഗിന്റെ ഹർജി സുപ്രിംകോടതി തള്ളി.

2020 മാർച്ച് 19: നിർഭയ കേസിൽ കുറ്റവാളികളെ മാർച്ച് 20ന് തന്നെ തൂക്കിലേറ്റാൻ വിധി.

2020 മാർച്ച് 20 അർധരാത്രി: മരണവാറന്റ് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി തള്ളി

2020 മാർച്ച് 20 പുലർച്ചെ 5.30: നാല് പ്രതികളേയും തൂക്കിലേറ്റി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here