ഫാ.ടോമി കരിയിലക്കുളത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; ടിബി, എച്ച്‌ഐവി എന്നിവ ചികിത്സിക്കുന്ന ബെൽ എയർ ഹോസ്റ്റ്പിറ്റൽ എന്നാൽ രേഖകളിൽ റിസോർട്ട്

സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് എംസിബിഎസ് സഭ പുറത്താക്കിയ ഫാദർ ടോമി കരിയിലക്കുളത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ആതുര ശുശ്രൂഷയുടെ പേരിൽ ബെൽ എയർ ഹോസ്റ്റ്പിറ്റലിനെ മുൻ നിർത്തി ഫാദർ ടോമി നടത്തുന്ന പ്രവർത്തനങ്ങളിൽ വലിയ നിഗൂഡതകളാണ് ട്വന്റിഫോർ വാർത്താ സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ടിബി, എച്ച്‌ഐവി, ചികിത്സകൾക്കുള്ള സൗജന്യ ധർമ്മാശുപത്രിയെന്ന ഖ്യാതിയാൽ ഇന്ത്യയുടെ രാഷ്ട്രപതി വരെ സന്ദർശിച്ച ഈ ആശുപത്രി ഇപ്പോൾ രേഖകളിൽ സ്വകാര്യ റിസോർട്ടാണ്. ഇക്കാര്യം ആദ്യമായാണ് തന്റെ ശ്രദ്ധയിൽ പെടുന്നതെന്നായിരുന്നു ഫാദർ ടോമി കിരിയിലക്കുളത്തിന്റെ പ്രതികരണം.
ഗൂഗിളിൽ ബെൽ എയർ ഹോസ്പിറ്റൽ തിരഞ്ഞാൽ കാണാനാകുക ധർമ്മാശുപത്രിയായ ബെൽ എയർ ഹോസ്പിറ്റലിനെ അല്ല. മറിച്ച് അടിമുടി പരിഷ്‌ക്കാരിയായ ബെൽ എയർ ഹോസ്പിറ്റൽ ആന്റ് റിസോർട്ട് എന്നാണ്. ബെൽ എയർ ഹോസ്പിറ്റൽ ആന്റ് റിസോർട്ടിന് പിന്നിൽ ബെൽ എയർ ഹെൽത്ത് റിസോർട്ട് എന്ന കമ്പനി ആണെന്നാണ് ലഭിച്ച സൂചന. ഇതനുസരിച്ച് കമ്പനികാര്യ വകുപ്പിൽ തേടിയപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരമാണ്.
രണ്ട് സ്വകാര്യ വ്യക്തികളാണ് ഈ കമ്പനിയുടെ പിന്നിൽ. മുംബൈയിലെ ബാന്ദ്ര ആസ്ഥാനമാക്കിയാണ് ഈ സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഒന്നും രണ്ടും അല്ല 5000 ത്തോളം കമ്പനികൾ ഇതേ വിലാസത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകേണ്ട ഫാദർ ടോമി കരിയലകുളത്തിന് അത് സാധിക്കുന്നില്ല.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 24 അന്വേഷണം ആരംഭിച്ചത്. ധർമ്മാശുപത്രിയായ ബെൽ എയർ എങ്ങനെ ബെൽ എയർ ഹോസ്പിറ്റൽ ആന്റ് റിസോർട്ട് എന്ന പേരിലായി ? ഇതിൽ പങ്കില്ലെങ്കിൽ ഇന്നുവരെ ഫാദർ ടോമി എന്തുകൊണ്ട് ഒരു പരാതി പോലും ഇക്കാര്യത്തിൽ പൊലീസിന് നൽകിയില്ല.
Story Highlights- Fr. Tomy Kariyilakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here