ഫാ. ടോമി കരിയിലക്കുളത്തിന്റേത് വന്‍ തട്ടിപ്പ്; ട്രസ്റ്റിന്റെ നിയന്ത്രണം വൈദികന്റെ കുടുംബാംഗങ്ങള്‍ക്ക്

കാല്‍ നൂറ്റാണ്ട് മുന്‍പ് എംസിബിഎസ് സഭ മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയില്‍ തുടങ്ങിയ ട്രസ്റ്റാണ് ഫാ. ടോമി കരിയിലക്കുളം സ്വന്തം പേരിലാക്കിയത്. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ നഷ്ടടപ്പെട്ടത് തിരിച്ചറിയാന്‍ സഭാ നേതൃത്വം വൈകി. വൈദികന്റെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ ട്രസ്റ്റും മറ്റു സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതെന്ന് സഭാ നേതൃത്വം 24നോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയില്‍ രണ്ടര പതിറ്റാണ്ട് മുന്‍പാണ് എംസിബിഎസ് സഭ സെന്റ് സേവ്യേഴ്‌സ് ചാരിറ്റബില്‍ ട്രസ്റ്റ് രൂപീകരിച്ച് ആശുപത്രിക്കും ഇതര സ്ഥാപനങ്ങള്‍ക്കും തുടക്കമിട്ടത്. വൈദികനായ ടോമി കരിയിലക്കുളത്തിന് നടത്തിപ്പ് ചുമതലയും നല്‍കി. റെഡ്‌ക്രോസിന്റെ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.
സുവിശേഷ പ്രസംഗങ്ങളുമായി യുറോപ്യന്‍ രാജ്യങ്ങളിലടക്കം സഞ്ചരിച്ച ഫാ. ടോമി കരിയിലക്കുളം ചാരിറ്റിയുടെ പേരില്‍ വന്‍ തുക ട്രസ്റ്റിലേക്കെത്തിച്ചു. അങ്ങനെ സ്ഥാപനങ്ങള്‍ അതിവേഗം വളര്‍ന്നു. എംസിബിഎസ് സഭയുടെ പണവും സംവിധാനങ്ങളുമുപയോഗിച്ച് തുടക്കമിട്ട ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രമേണ വൈദികന്‍ പരിപൂര്‍ണ നിയന്ത്രണത്തിലാക്കി.
വൈദികനും സഹോദരന്‍ ജോജനും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ ഭരണ നിര്‍വഹണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. പിന്നാലെ ട്രസ്റ്റിന്റെ പേരിലെ തിരുത്തല്‍ മുതല്‍ തുടങ്ങുന്നു തട്ടിപ്പിന്റെ കഥ. കോടികള്‍ ഒഴുകുന്ന സംരംഭങ്ങളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന് സഭ തിരിച്ചറിയാന്‍ ഏറെ വൈകി. ഇക്കാര്യങ്ങള്‍ മഹാരാഷ്ട്രയില്‍ സഭയുടെ നേതൃപദവി വഹിക്കുന്ന വൈദികന്‍ ട്വന്റി ഫോറിനോട് വെളിപ്പെടുത്തി.
സഭയില്‍ നിന്ന് പുറത്താക്കിയിട്ടും ബെല്‍ എയര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം ടോമി കരിയിലക്കുളത്തിനും അദ്ദേഹത്തിന്റെ സ്വകാര്യ ട്രസ്റ്റിനുമാണ്. ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എംസിബിഎസ് സഭ.
Story Highlights: Fr. Tomy Kariyilakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here