മലേഷ്യയിൽ കുടുങ്ങി 400 ഓളം മലയാളികൾ

മലേഷ്യയിലെ ക്വാലാലംപൂർ എയർപോർട്ടിൽ കുടുങ്ങി 400 ഓളം മലയാളികൾ. വൈകുന്നേരത്തിനകം എയർപോർട്ടിൽ നിന്ന് പുറത്തു പോകാൻ അധികൃതർ നിർദേശം നൽകി.

എന്നാൽ, എംബസിയിൽ നിന്നും ഇതുവരെയാരും സമീപിച്ചില്ലെന്ന് യാത്രക്കാർ. 5 മണിക്ക് ശേഷം എയർപോർട്ടിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ അറിയിച്ചതായും യാത്രക്കാർ പറയുന്നു. ഇതിനോടകം ഇന്ത്യൻ എംബിസിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. ഇവരുടെ കൈയ്യിൽ പണമോ, കഴിക്കാൻ ഭക്ഷണമോ ഇല്ല. എത്രയും വേഗം ഇന്ത്യയിൽ എത്തിക്കണമെന്നാണ് ഇവർ അഭ്യർത്ഥിക്കുന്നത്.

Story highlight: Over 400 Malayalees, stranded in Malaysia
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top