കൊവിഡ് 19 : യുഎഇയിൽ രണ്ട് മരണം; രാജ്യത്ത് മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം

യുഎഇയിൽ കൊവിഡ് 19 മൂലം രണ്ടു പേര് മരിച്ചതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിൽ ഇതാദ്യമായാണ് കൊറോണ വൈറസ് മൂലം മരണം റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികൾ യുഎഇ കൂടുതൽ ശക്തമാക്കി.

മരിച്ച രണ്ടുപേരിൽ ഒരാൾ 78 കാരനായ അറബ് പൗരനാണ്. യൂറോപ്പിൽ നിന്ന് എത്തിയ ഇയാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു . ഇതേ തുടർന്ന അനുഭവപ്പെട്ട ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. വൈറസ് ബാധ കാരണം മരിച്ച മറ്റൊരാൾ 59 വയസുള്ള ഏഷ്യൻ പൗരനാണ്. ചികിത്സയിൽ ഉണ്ടായിരുന്ന ഈ വ്യക്തിക്ക് ഹൃദയ സംബന്ധമായ അസുഖവും തുടർന്ന് കിഡ്‌നി തകരാറുകളും സംഭവിക്കുക ആയിരുന്നു എന്ന് ഔദ്യോഗിക വാർത്ത ഏജൻസി ആയ വാം റിപ്പോർട്ട് ചെയ്തു .

Read Also : കൊവിഡ് 19 : അടുത്ത രണ്ടാഴ്ച ഇന്ത്യയ്ക്ക് നിർണായകമാണെന്ന് പറയാൻ കാരണം ? [24 Explainer]

യുഎഇയിൽ ഇത് വരെ 140 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 31 പേര് സുഖം പ്രാപിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു .

Story Highlights- uae reported two corona deaths

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top