ജെസലിനു ശേഷം ഗോവയിൽ നിന്ന് മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സിലേക്ക്

ഈ സീസണിലെ കണ്ടെത്തലായ ജെസൽ കാർനീറോക്കു ശേഷം ഗോവയിൽ നിന്ന് മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സിലേക്ക്. ഡെമ്പോയുടെ മധ്യനിര താരമായ കൃതികേഷ് ഗഡേക്കറിനെയാണ് ബ്ലാസ്റ്റേഴ്സ് ഉന്നം വെച്ചിരിക്കുന്നത്. 22കാരനായ താരവുമായുള്ള ക്ലബിൻ്റെ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.

കൃതികേഷ് ഗോവൻ പ്രോ ലീഗിൽ നടത്തുന്ന ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്സിൻ്റെ ശ്രദ്ധ ആകർഷിച്ചത്. ലീഗിൽ രണ്ടാമതുള്ള ഡെമ്പോയെ ആ സ്ഥാനത്ത് എത്തിക്കുന്നതിൽ കൃതികേഷിൻ്റെ പങ്ക് ചില്ലറയല്ല. മുൻപ് ഗോവൻ ക്ലബായ ബർദേസിൽ കൃതികേഷും ജെസലും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

അതേ സമയം, സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ സിഡോഞ്ച, നൈജീരിയൻ സ്ട്രൈക്കർ ബാർതലോമ്യു ഓഗ്ബച്ചെ, കാമറൂൺ സ്ട്രൈക്കർ മെസി ബൗളി എന്നിവരെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തും എന്നാണ് സൂചന. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ മൂവരും വരുന്ന സീസണിൽ ക്ലബിനൊപ്പം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.

എന്നാൽ, രിശീലകൻ ഈൽകോ ഷറ്റോരി ക്ലബ് വിടുമെന്നാണ് സൂചനകൾ. അടുത്ത സീസണിൽ ഐലീഗ് ക്ലബായ മോഹൻ ബഗാന്റെ മുൻ പരിശീലകൻ കിബു വിക്കൂന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായി ചുമതലയേറ്റ കരോളിസ് സ്‌കിൻകിസാണ് വികൂനയെ ടീമിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതെന്നാണ് വിവരം. നേരത്തെ, ജംഷഡ്പൂർ എഫ്‌സിയും വിക്കൂനയെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും സ്‌കിൻകിസിന്റെ ഇടപെടൽ വിക്കൂനയെ ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കുകയായിരുന്നു.

Story Highlights: Kerala Blasters in talks to sign Dempo ace Kirtikesh Gadekarനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More