രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി

രാജ്യത്ത് കൊവിഡ്- 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. 396 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 41 പേർ വിദേശ പൗരന്മാർ ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. 64 പേർക്കാണ്‌ രോഗം സ്ഥരീകരിച്ചത്. രാജസ്ഥാൻ, തെലുങ്കാന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടും. ഡൽഹിയിലേക്കുള്ള എല്ലാ വിമാന സർവീസുകൾ നിർത്തിവയ്ക്കും.

കേന്ദ്രഭരണപ്രദേശമായ ലഡാക്ക്, ചണ്ഡീഗഡ്, ജമ്മു- കശ്മീർ എന്നിവയും അടച്ചിടും. അന്തർ സംസ്ഥാന ബസ് സർവീസുകൾ രാജ്യത്ത് നിർത്തിവയ്ക്കും. മഹാരാഷ്ട്രയിൽ സംസ്ഥാനത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയിലും 31 വരെ നിരോധനാജ്ഞക്ക് ഉത്തരവിട്ടു. ഉത്തർപ്രദേശിലെ 15 ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കർണാടകത്തിലെ 10 ജില്ലകളും അടച്ചിടും. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും അവശ്യ സർവീസുകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

Story highlight: Covid19, death rate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top