കൊവിഡ് ബാധിത ജില്ലകൾ അടച്ചിടണമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്

സംസ്ഥാനത്തെ കൊവിഡ് ബാധിത ജില്ലകൾ അടച്ചിടണമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്. മുഖ്യമന്ത്രി നടത്തുന്ന അവലോകന യോഗത്തിലാകും തീരുമാനം. പത്തു ജില്ലകൾ അടച്ചിടണമെന്നാണ് കേന്ദ്ര നിർദേശം.

കാസർഗോഡിനു പുറമേ തിരുവനന്തപുരം ,ആലപ്പുഴ ,പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ,തൃശൂർ, മലപ്പുറം, കണ്ണൂർ, ജില്ലകൾ അടച്ചിടണമെന്നാണ് കേന്ദ്ര ആവശ്യം. കോഴിക്കോടും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനം പൂർണമായി അടക്കണമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയുടേയും കെജിഎംഒഎയുടേയും നിലപാട്. പ്രതിപക്ഷം ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. വ്യാപാരി സംഘടനാ പ്രതിനിധികളുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.

Story highlight: Decision,  Covid-affected districts should be closed today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top