2020ൽ കടുത്ത സാമ്പത്തിക മാന്ദ്യം; അടുത്ത വർഷം തിരിച്ചു കയറും: ഐഎംഎഫ്

2020 ൽ കടുത്ത സാമ്പത്തിക മാന്ദ്യമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യ നിധി. കൊറോണ വൈറസിന്റെ പ്രഭാവത്തിൽ നിന്ന് 2021 ൽ സാമ്പത്തിക രംഗം മോചിതമാകുമെന്നും ഐഎംഎഫ് വിലയിരുത്തുത്തുന്നു.

ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരെയും കേന്ദ്ര ബാങ്ക് ഗവർണർമാരെയും ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോർജിവയുടെ പ്രതികരണം. 2008 ലെ മാന്ദ്യത്തെക്കാൾ സ്ഥിതി വഷളാകുമെന്നും വൈറസ് വ്യാപനം കുറയുന്നതോടെ സാമ്പത്തികരംഗം സാധാരണ നിലയിലേക്കെത്തുമെന്നുമാണ് ഐഎംഎഫ് വിലയിരുത്തുന്നത്. വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യം താരതമ്യേന കുറവായിരിക്കുമെന്നും സംഘടന പറയുന്നു.

എന്നാൽ വളർച്ചാപാതയിലുള്ള രാജ്യങ്ങളും വികസ്വര രാജ്യങ്ങളും വലിയ തിരിച്ചടി നേരിടുമെന്നും ഐഎംഎഫ് കണക്കുകൂട്ടുന്നു. വികസ്വര രാജ്യങ്ങളിൽ നിന്ന് വൻതോതിൽ മൂലധനം പിൻവലിക്കപ്പെടുന്നതും ഐഎംഎഫ് മേധാവി ചൂണ്ടിക്കാട്ടി . ഇത്തരം രാജ്യങ്ങൾക്കു അടിയന്തര സഹായം എത്തിച്ചു നൽകേണ്ടത് ആവശ്യമെന്നും രാജ്യാന്തര നാണ്യ നിധി പറയുന്നു .ഓരോ രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകൾ ജനങ്ങളിലേക്ക് പണമെത്തിക്കാൻ വേണ്ട നയങ്ങൾ കൈക്കൊള്ളണമെന്ന നിർദേശവും നൽകുന്നുണ്ട് ഐഎംഎഫ് .

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top