കൊവിഡ് 19; വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയതിന് അറസ്റ്റിലായ മോഹനൻ നായർ ജയിലിൽ നിരീക്ഷണത്തിൽ. വിയ്യൂർ ജയിലിലാണ് മോഹനൻ നായർ ഇപ്പോൾ ഉള്ളത്. ഇയാൾക്കൊപ്പം കഴിഞ്ഞ തടവുകാരെ ആലുവയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിരുന്നു.

Read Also: സ്ഥാപനത്തിന് ലൈസൻസില്ല; അഞ്ച് രോഗികളെ കിടത്തി ചികിത്സിച്ചു: വ്യാജ വൈദ്യൻ മോഹനന്‍ നായർ അറസ്റ്റില്‍

കൊവിഡ് 19 നടക്കം മോഹനൻ നായർ ചികിത്സ നൽകുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം തൃശൂർ പട്ടിക്കാടുള്ള രായിരത്ത് ഹെറിറ്റേജിൽ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയത്. രാവിലെ മുതൽ ആരംഭിച്ച പരിശോധന വൈകീട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് വ്യാജ ചികിത്സ നടത്തിയതിന് മോഹനൻ നായരെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് ലൈസൻസില്ലെന്നും അഞ്ച് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൂന്ന് രോഗികളെ ചികിത്സിച്ചിരുന്നത് മോഹനൻ നായരാണ്.

ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് പിന്നാലെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് ചികിത്സ കേന്ദ്രത്തിൽ നടക്കുന്നതെന്ന് കണ്ടെത്തി. ജില്ലാ മെഡിക്കൽ ഓഫിസർ പൊലീസിന് റിപ്പോർട്ട് കൈമാറുകയും ചെയ്തു. തുടർന്ന് വഞ്ചന, ആൾമാറാട്ടം തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പീച്ചി പൊലീസ് കേസെടുത്തത്.

 

mohanan nair on covid 19 observation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top