ബിവറേജസ് ഒട്ട്‌ലെറ്റുകൾ അടച്ചിടും

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബിവറേജസ് ഒട്ട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ലെറ്റുകളും അടച്ചിടുന്നു. ബിവറേജസ് കോർപറേഷൻ എംഡിയാണ് ഇത്തരത്തിലൊരു നിർദേശം ഔട്ട്‌ലെറ്റ് മാനേജർമാർക്ക് നൽകിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഔട്ട്‌ലെറ്റുകൾ തുറക്കില്ല.

ഇന്നലെ വൈകുന്നേരം അഞ്ച് മണി മുതലാണ് ഒട്ട്‌ലെറ്റുകൾ അടച്ചത്. കഴിഞ്ഞ ദിവസം തന്നെ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചിരുന്നു. എന്നാൽ ഇന്നലെ രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഒട്ട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ലെറ്റുകളും അടയ്ക്കാൻ തീരുമാനമാകുന്നത്. എന്നു വരെ അടച്ചിടുമെന്ന കാര്യം മന്ത്രിസഭായോഗം തീരുമാനിക്കും.

പ്രതിപക്ഷമുൾപ്പെടെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കുമെന്ന കാരണത്താലും, വ്യാജ മദ്യ ദുരന്തമുണ്ടായേക്കാവുന്ന സാധ്യതയും കണക്കിലെടുത്താണ് ഔട്ട്‌ലെറ്റുകൾ അടയ്ക്കാതിരുന്നത്. എന്നാൽ കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നിലവിൽ സംസ്ഥാനം ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കാമെന്ന നിലപാടിലേക്ക് വന്നിരിക്കുകയാണ്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top