ലോക് ഡൗൺ; കണ്ണൂരിൽ ഇന്ന് 50 പേർ അറസ്റ്റിൽ

ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് കണ്ണൂർ ജില്ലയിൽ ഇന്ന് 50 പേർ അറസ്റ്റിൽ. 51 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഹോം ക്വറാന്റയിൻ നിർദേശം ലംഘിച്ചതിനാണ് ഒരാൾക്കെതിരെ കേസെടുത്തത്. കൊവിഡ് 19 രോഗമുള്ള 12 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്. കണ്ണൂർ സ്വദേശികളായ രണ്ട് പേർ എറണാകുളത്തും ഒരാൾ കോഴിക്കോട്ടും ചികിത്സയിലുണ്ട്. രോഗം ഭേദമായതിനാൽ ഒരാൾ നേരത്തെ ആശുപത്രി വിട്ടിരുന്നു.രോഗബാധ സംശയിച്ച് 81 പേർ ആശുപത്രികളിലും 7909 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പരിശോധനയ്ക്കയച്ചതിൽ 86 സാംപിളുകളുടെ ഫലം കൂടി വരാനുണ്ട്.

Read Also: കൊറോണ; കോട്ടയത്തെ ദമ്പതികൾ രോഗവിമുക്തരായി

അതേസമയം, കോട്ടയത്ത് ലോക് ഡൗൺ നിയന്ത്രണം ഭേദിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയ 636 വാഹന ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. പുറത്തിറങ്ങിയതിന് വ്യക്തമായ കാരണങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കിയിട്ടുമുണ്ട്. ഒന്നിലധികം തവണ നിയമലംഘനം നടത്തിയവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കർശന നടപടിയെടുത്ത് തുടങ്ങിയതോടെ നിരത്തിൽ വാഹനത്തിരക്കിന് ശമനമായി. ജില്ലയിൽ ഇന്ന് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

lock down, 50 arrested in kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top