കൊവിഡ് ആശുപത്രിയാക്കാന്‍ വീട് വിട്ടുനല്‍കാന്‍ തയാറാണെന്ന് കമലഹാസന്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ വീട് ആശുപത്രിയാക്കാന്‍ തയാറാണെന്ന്
നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് വീട് വിട്ടുനല്‍കാന്‍
തയാറാണെന്ന് കമലഹാസന്‍ അറിയിച്ചത്. കൂടാതെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുമെന്നും താരം അറിയിച്ചു.

മക്കള്‍ നീതി മയ്യത്തോട് സഹകരിക്കുന്ന ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും കൊവിഡ് 19 ചികിത്സിക്കാന്‍ വിട്ടുതരാമെന്നും സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കണമെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

 

Story Highlights- Kamal Haasan ready to give his home to  make covid hospital, coronavirus, covid19നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More