ഓൺലൈൻ മദ്യവിൽപ്പന ഇല്ല; മദ്യശാലകൾ അടച്ചിടുക എന്ന തീരുമാനം തുടരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ

സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. മദ്യശാലകൾ അടച്ചിടുക എന്ന തീരുമാനം തുടരുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ പ്രതിസന്ധിയിലായവർക്ക് ആശ്വാസമേകി മദ്യം ഓൺലൈനായി നൽകാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
കഴിയുന്നത്ര ലഹരിയുടെ ഉപയോഗത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഹരി വിമുക്ത കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also : ബിവറേജസ് ഒട്ട്‌ലെറ്റുകൾ അടച്ചിടും
ഇന്നലെയാണ് ബിവറേജസ് ഔട്ടലെറ്റുകളടയ്ക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് ഒട്ട്‌ലെറ്റുകൾ അടച്ചത്. അതിന് മുമ്പേ തന്നെ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചിരുന്നു.
നേരത്തെ ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും അടക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയും പെട്ടെന്ന് മദ്യം ലഭിക്കാതായാൽ ഉണ്ടാവാനിടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളും പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണും സംസ്ഥാനത്തെ ഗുരുതരമാകുന്ന സ്ഥിതിയും പരിഗണിച്ച് ബിവറേജുകളും ബാറുകളും അടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.
Story Highlights- lock down, beverages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here