രോഗലക്ഷണങ്ങളില്ലെങ്കിലും കറങ്ങി നടക്കരുത് ; മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍

കൊവിഡ് വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍. രോഗലക്ഷണമില്ലാത്തിരുന്ന ആളുടെ പരിശോധന ഫലം പോസ്റ്റീവ് ആയ സാഹചര്യത്തിലാണ് ഫേസ്ബുക്ക് ലൈവിലൂടെ കളക്ടര്‍ മുന്നറിയിപ്പുമായി എത്തിയത്.  വിദേശത്ത് നിന്നെത്തിയവര്‍ നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് പലരും നിര്‍ദേശം പാലിക്കുന്നില്ല. ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

‘ കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ പുറത്ത് വന്ന കൊവിഡ് ഫലങ്ങള്‍ നെഗറ്റീവ് റിപ്പോര്‍ട്ടായതിനാല്‍ സുരക്ഷിതമാണെന്ന ചിന്ത ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അടൂരിലെ 45 വയസുള്ള വ്യക്തി ദുബായില്‍ നിന്ന് വന്നതാണ്. ഇദ്ദേഹം വീട്ടില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തതും ക്വാറന്റൈന്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതും. പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിള്‍ എടുക്കുമ്പോള്‍ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍ അറിയിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ പോസിറ്റീവായി. ഇതിനര്‍ഥം ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം എന്നാണ്’ – പി ബി നൂഹ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഏതു ജില്ലയിലായാലും ഹോം ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും രോഗം വരാം. അതുകൊണ്ട് നിര്‍ബന്ധമായും 21 ദിവസം ഹോം ക്വാറന്റൈന്‍ ചെയ്യുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും കളക്ടര്‍ പറഞ്ഞു.

Story Highlights- collector with a warning to those who returned from abroad, coronavirusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More