ഫേസ്ബുക്ക് ജിയോയുടെ ഓഹരി വാങ്ങാൻ ഒരുങ്ങുന്നു; ഓഹരി വിപണിയിൽ റിലയൻസിന് മുന്നേറ്റം

ഫേസ്ബുക്കും ഇന്ത്യയിലെ വലിയ ടെലികോം ദാതാക്കളായ ജിയോയും കൈകോർക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബില്യൺ ഡോളർ മുടക്കിയാണ് ആഗോള ഭീമനായ ഫേസ്ബുക്ക് ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങുന്നത്. ഈ വാർത്തയെ തുടർന്ന് വൻ കുതിച്ചുചാട്ടമാണ് റിലയൻസ് ഇൻഡസ്ട്രീസിന് ഓഹരിവിപണിയിൽ ഉണ്ടായിരിക്കുന്നത്. പത്ത് ശതമാനമാണ് റിലയൻസിന്റെ വില ഓഹരി വിപണിയിൽ ഉയർന്നത്. ബിഎസ്ഇ ഓഹരി 9.74 ശതമാനം ഉയർന്നപ്പോൾ ഷെയറിന് 1035 രൂപ വരെയായി. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഈ വാർത്ത പുറത്തുവിട്ടത്. റിലയൻസിന്റെ പത്ത് ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് വാങ്ങാൻ പോകുന്നതായി റിപ്പോർട്ടിൽ പറയുന്നത്.

Read Also: മുംബൈ ചേരികളിൽ നാല് പേർക്ക് കൊവിഡ്

കൊറോണ വൈറസ് ബാധ മൂലമുള്ള യാത്രാ വിലക്കാണ് ഈ ഇടപാടിന് തടസമായതെന്നും പറയപ്പെടുന്നു. ഇതിലൂടെ ഫേസ്ബുക്കിന് ഇന്ത്യൻ മാർക്കറ്റിൽ കൂടുതൽ അവസരം ലഭിക്കും കൂടാതെ ജിയോയ്ക്ക് ടെലികോം രംഗത്ത് മറ്റു കമ്പനികളുടെ മേൽ കൂടുതൽ ആധിപത്യവും ലഭിക്കാൻ സാധ്യതയുണ്ട്. ഈ വാർത്ത പുറത്ത് വന്ന ശേഷം ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ ഓഹരി മൂല്യത്തിന് അടുത്തെത്താനും റിലയൻസിനായി. 6.45 ലക്ഷം കോടിയാണ് ടിസിഎസിനുള്ളതെങ്കിൽ റിലയൻസിനുള്ളത് 6.51 ലക്ഷം കോടി രൂപയുടെ മൂല്യമാണ്.

 

reliance, jio, facebook

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top