Advertisement

ഒരു മണിക്കൂറിനകം കൊവിഡ് 19 പരിശോധനാ ഫലം; പുതിയ ടെസ്റ്റുമായി ബ്രിട്ടനിലെ ഗവേഷകർ

March 26, 2020
Google News 1 minute Read

കൊവിഡ് 19നെ തിരിച്ചറിയാനുള്ള അതിവേഗ പരിശോധനയുമായി ബ്രിട്ടനിൽ നിന്നുള്ള ഗവേഷകർ. അൻപത് മിനിറ്റിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റുമായാണ് ഗവേഷകർ രംഗത്തെത്തിയിരിക്കുന്നത്. സ്മാർട് ഫോൺ അധിഷ്ഠിതമായ ടെസ്റ്റാണിത്. യുകെയിലെ ഈസ്റ്റ് ആംഗ്ലിയയിലെ ഗവേഷകരാണ് ടെസ്റ്റ് തയാറാക്കിയത്. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ജീവനക്കാരിൽ ടെസ്റ്റ് പരീക്ഷണം നടത്തും. നിലവിൽ ഉള്ള കൊറോണ വൈറസ് പരിശോധനാ ഫലം ലഭിക്കാൻ ഒന്നോ രണ്ടോ ദിവസം എടുക്കാറുണ്ട്. എന്നാൽ ഈ ടെസ്റ്റ് ആ സമയ പരിധിയെ മറികടക്കും. പരീക്ഷണം വിജയമായാൽ കൊറോണ വൈറസ് വ്യാപനത്തെ തടയാൻ പ്രയോജനപ്രദമായ മാർഗമായിരിക്കുമിത്. ആരോഗ്യ ജീവനക്കാർക്ക് രോഗം പകർന്നോ എന്ന് ടെസ്റ്റിലൂടെ വളരെ വേഗം ഉറപ്പിക്കാനാകും. ആരോഗ്യ മേഖലയിലുള്ളവരെ ലക്ഷ്യമിട്ടാണ് ടെസ്റ്റ് വികസിപ്പിച്ചത് തന്നെ.

Read Also: ഈഫ് യു തിങ്ക് യു ആർ ബാഡ്, ഐആം യുവർ ഡാഡ്: ലോക്ക് ഡൗണിൽ ട്രോൾ വിഡിയോയുമായി പൊലീസ്

എത്രയും വേഗത്തിൽ തന്നെ കിറ്റിന്റെ ജോലികൾ തുടങ്ങുമെന്നും രണ്ട് ആഴ്ചക്കുള്ളിൽ തന്നെ ദേശീയ തലത്തിൽ ആശുപത്രികളിൽ എത്തിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഗവേഷണ സംഘ തലവൻ ജസ്റ്റിൻ ഒ ഗ്രേഡി. ഇത് ഉപയോഗിക്കാനും വളരെ എളുപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തന്മാത്ര അധിഷ്ഠിതമായ ടെസ്റ്റ് ഒരേ സമയം 16 സാമ്പിളുകൾക്കായി ഉപയോഗിക്കാവുന്നതാണ്. ഡിറ്റൻഷൻ മെഷിൻ ഉണ്ടെങ്കിൽ 384 സാമ്പിളുകൾ ഒരുമിച്ച് പരിശോധിക്കാം. അമേരിക്കയിലെ ഒരു സംഘം ഗവേഷകർ രണ്ട് മണിക്കൂർ കൊണ്ട് പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചിരുന്നു. അതേ സമയം കൊവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം ലോകത്ത് 21,000 കടന്നു.

 

coronavirus, test kit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here