Advertisement

കൊവിഡ് കാലത്ത് അന്നം മുടങ്ങില്ല; സർക്കാർ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചൺ കൊച്ചിയിൽ സജീവം

March 27, 2020
Google News 1 minute Read

കൊവിഡിനെ അതിജീവിക്കാൻ സർക്കാർ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചൺ കൊച്ചിയിൽ സജീവം. അഞ്ച് കേന്ദ്രങ്ങളിലാണ് കൊച്ചി കോർപറേഷൻ ഭക്ഷണമൊരുക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളെല്ലാം ഇതിനകം പാചക കേന്ദ്രങ്ങൾ തുടങ്ങി. മൂന്ന് നേരത്തേക്കുള്ള ഭക്ഷണവും തയാറാക്കി വിതരണം ചെയ്യാനാണ് ശ്രമം.

വീട്ടിൽ ആഹാരമുണ്ടാക്കാൻ കഴിയാതെ പോകുന്നവർ, തെരുവിൽ കഴിയുന്നവർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ വിശക്കുന്നവരെ കരുതുകയാണ് ഈ പദ്ധതി. നടത്തിപ്പ് സംബന്ധിച്ച ആശങ്കളെയെല്ലാം കാറ്റിൽ പറത്തിയാണ് എല്ലായിടത്തും കമ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ പിഴവുണ്ടായെങ്കിലും പോരായ്മകൾ നികത്തിയാണ് കൊച്ചി കോർപറേഷന്റെ ഭക്ഷണവിതരണം.

തദ്ദേശ ഭരണസ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ പൂർണ ചുമതല. ജനപ്രതിനിധികളും ആരോഗ്യവകുപ്പും കണ്ടെത്തി നൽകുന്ന പട്ടിക അനുസരിച്ചാണ് ഭക്ഷണ വിതരണം. ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് ആവശ്യപ്പെടുന്നവർക്കും ഭക്ഷണമെത്തിക്കും.കാറ്ററിങ് രംഗത്തുള്ളവരുടെ സൗജന്യ സേവനം തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകരും ഭക്ഷണ വിതരണത്തിൽ സജീവമാണ്.

Story highlights- coronavirus, community kitchen, food

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here