രാമായണം പുന:സംപ്രേഷണം നാളെ മുതൽ

ഇതിഹാസ സീരിയലായ രാമായണം പുന:സംപ്രേഷണം നാളെ മുതൽ ദൂരദർശനിൽ. രാവിലെയും വൈകുന്നേരവുമായി ഒരു മണിക്കൂർ വീതമുള്ള രണ്ട് എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്യുക. കേന്ദ്രമന്ത്രി പ്രകാശ് ജാദവേക്കർ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
“ജനങ്ങളുടെ താത്പര്യ പ്രകാരം രാമായണം സീരിയൽ നാളെ, മാർച്ച് 28 ശനിയാഴ്ച മുതൽ ഡിഡി നാഷണലിൽ പുന:സംപ്രേഷണം ആരംഭിക്കും എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. രാവിലെ 9 മുതൽ 10 മണി വരെ ഒരു എപ്പിസോഡും രാത്രി 9 മണി മുതൽ 10 വരെ മറ്റൊരു എപ്പിസോശും സംപ്രേഷണം ചെയ്യും”- പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.
രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ രാമായണം, മഹാഭാരതം സീരിയലുകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് പ്രസാർ ഭാരതി സീരിയലുകൾ പുന:സംപ്രേക്ഷണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. സീരിയലുകൾ സംപ്രേഷണം ചെയ്യാൻ ദൂരദർശൻ ഒരുങ്ങുകയാണെന്നും പകർപ്പവകാശമുള്ളവരെ ഇതിനായി സമീപിച്ചിട്ടുണ്ടെന്നും പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
1987ലാണ് രാമായണം ദൂരദർശനിൽ സംപ്രേഷണം ആരംഭിച്ചത്. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം. വാല്‍മീകി രചിച്ച പുരാണ കാവ്യത്തിന്റെ ആഖ്യാനമായിരുന്നു സീരിയല്‍. 1987 ജനുവരി 25ന് സംപ്രേഷണം ആരംഭിച്ച രാമായണം 75 എപ്പിസോഡുകളിലായി 1988 ജൂലായ് 31 വരെ തുടർന്നു. ഞായറാഴ്ചകളിലായിരുന്നു സംപ്രേഷണം. രാജ്യത്ത് ഏറ്റവുമധികം പേർ കണ്ട സീരിയലാണ് രാമായണം. സീ ടിവി, എൻഡിടിവി ഇമാജിൻ എന്നീ ചാനലുകളിൽ രാമായണം പുന:സംപ്രേക്ഷണം ചെയ്തിരുന്നു.
Happy to announce that on public demand, we are starting retelecast of ‘Ramayana’ from tomorrow, Saturday March 28 in DD National, One episode in morning 9 am to 10 am, another in the evening 9 pm to 10 pm.@narendramodi
@PIBIndia@DDNational— Prakash Javadekar (@PrakashJavdekar) March 27, 2020
Story Highlights: Ramayan to re telecast in doordarshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here