കൊവിഡ് സ്ഥിരീകരിച്ച തൃശൂര്‍ ചാവക്കാട് അകലാട് സ്വദേശിയുടെ സഞ്ചാര പാത പുറത്ത് വിട്ടു

കൊവിഡ് 19 സ്ഥിരീകരിച്ച ചാവക്കാട് അകലാട് ബദര്‍ പള്ളി സ്വദേശിയുടെ സഞ്ചാര പാത പുറത്ത് വിട്ടു. മാര്‍ച്ച് 17 ന് വൈകിട്ട് 6.50 ന് കൊച്ചിയിലെത്തിയ ഇയാള്‍ രാത്രി പത്ത് മണിയോടെ വീട്ടിലെത്തി.
മാര്‍ച്ച് 23 ന് രാവിലെ 11 മണിക്ക് ഇയാള്‍ എടക്കഴിയൂരില എസ്ബിഐ ബാങ്കിലും എടിഎമ്മിലും പോയി 11. 50 മുതല്‍ 12.20 വരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍. ഉച്ചയ്ക്ക് ഒരു മണിക്ക് എഴക്കഴിയൂരിലെ പുന്നയൂര്‍ പിഎച്ച്‌സിയിലെത്തിയ ഇയാള്‍ 1.30 ന് എടക്കഴിയൂര്‍ ദിവ്യ മെഡിക്കല്‍സില്‍ നിന്ന് മരുന്ന് വാങ്ങി.
മാര്‍ച്ച് 24 രാവിലെ 11 മണി മുതല്‍ 12.30 വരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും 12.30 ന് ചാവക്കാട് നീതി മെഡിക്കല്‍ സ്റ്റോറിലും ഇയാളുണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 26 തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
Story Highlights- route map, Thrissur Chavakkad resident, affected by covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here