Advertisement

എറണാകുളം നഗരത്തിൽ പച്ചക്കറി വില കുത്തനെ ഉയർന്നു; ലോറികൾ വരാത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ

March 27, 2020
Google News 1 minute Read

എറണാകുളം നഗരത്തിൽ പച്ചക്കറി വില കുത്തനെ ഉയർന്നു. തമിഴ്‌നാട്ടിൽ നിന്നും ലോറികൾ വരാത്തതാണ് പച്ചക്കറിയുടെ വില ഉയരാൻ കാരണമെന്നാണ് കച്ചവടക്കാരുടെ ന്യായീകരണം . ഇന്നലെ ജില്ലാ കളക്ടർ എസ് സുഹാസ് എറണാകുളം പച്ചക്കറി മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു.

ലോറി ഡ്രൈവർമാർ തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ എത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ ആകുമെന്നും അതിനാൽ അവർ വരാൻ മടിക്കുന്നു എന്നുമാണ് പച്ചക്കറികടക്കാർ പറയുന്നത്. ഉള്ളി, ബീൻസ്, പച്ചമുളക് തുടങ്ങി പച്ചക്കറികൾക്കെല്ലാം രണ്ട് ദിവസം കൊണ്ടാണ് വില വർധന ഉണ്ടായിരിക്കുന്നത്. 50 രൂപയിൽ വിറ്റിരുന്ന ഉള്ളിയുടെ വില ഇപ്പോൾ നൂറ് കടന്നു.

എറണാകുളം മാർക്കറ്റിൽ പച്ചക്കറി വില കുതിച്ചുയർന്നതിനെത്തുടർന്നു ജില്ലാ കളക്ടർ പരിശോധന നടത്തിയെങ്കിലും ഇപ്പോഴും വിലക്കയറ്റത്തിൽ മാറ്റമില്ല.

Story Highlights: coronavirus, vegetable price,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here