തമിഴ്നാട്ടിൽ മലയാളി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട്ടിൽ മലയാളി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡോക്ടർക്ക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രിയിലെത്തിയ രോഗികൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്. ഇതേ ആശുപത്രിയിലെ മറ്റ് ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിലാണെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോടനൂർ, ഈറോഡ് റെയിൽവേ ആശുപത്രികൾ അടച്ചിട്ടിരിക്കുകയാണ്. അതീവ ജാഗ്രത നിർദേശമാണ് തമിഴ്നാട്ടിൽ നൽകിയിരിക്കുന്നത്. സേലം, ഈറോഡ് ജില്ലകളിൽ പലചരക്ക് കടകൾ ഉൾപ്പെടെ അടിച്ചിടാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് കർശനമായി പറഞ്ഞിരിക്കുന്നത്. പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകാനാണ് തീരുമാനം.
Story highlight: Covid confirmed, Malayalee doctor in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here