Advertisement

കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പില്‍ ലഹരി വിമോചന കേന്ദ്രം സജ്ജമാക്കി

March 28, 2020
Google News 2 minutes Read

മദ്യത്തിന്റെ ലഭ്യത ഇല്ലാതായ സാഹചര്യത്തില്‍ മദ്യത്തിന് അടിമകളായ ആളുകള്‍ക്ക് ഉണ്ടാകുന്ന മാനസിക, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുന്നതിന് കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പില്‍ ലഹരി വിമോചന കേന്ദ്രം സജ്ജമാക്കി. പുതിയറ എയുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ കൗണ്‍സിലിംഗ് സന്ററിലും വിദഗ്ധരുടെ സേവനവും ലഭ്യമാണ്.

ലഹരി വിരുദ്ധ ചികിത്സ കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് കോഴിക്കോട് ബീച്ച് ആശുപത്രി വിമോചന കേന്ദ്രവുമായും പുതിയറ വിമുക്തി കൗണ്‍സിലിംഗ് സെന്ററുമായും ബന്ധപ്പെടാം. ഫോണ്‍: 9495002270 (ഡോ.ടോം വര്‍ഗ്ഗീസ്), 9895107025 (ഡോ. ജിജേഷ്), 8075610616. വിമുക്തി കൗണ്‍സിലിംഗ് സെന്റര്‍ പുതിയറ ഫോണ്‍: 9188468494, 9188458494

 

Story Highlights- drug release center,  Kozhikode beach hospital, lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here