Advertisement

കോഴിക്കോട് കൊവിഡ് ബാധയുള്ള ഒന്‍പത് പേരുടെയും ആരോഗ്യനില തൃപ്തികരം

March 28, 2020
Google News 2 minutes Read

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗബാധയുള്ള ഒന്‍പത് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ബീച്ച് ആശുപത്രിയില്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലുള്ള 19 പേരുടെയും പരിശോധന ഫലം വന്നു. അതെല്ലാം നെഗറ്റീവ് ആയത് ആശ്വാസകരമാണ്. ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം അവരെ കര്‍ശനമായി വീടുകളില്‍ നിരീക്ഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ 75 കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ആറ് സെന്ററുകള്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പ്രവര്‍ത്തനം തുടങ്ങി. വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെ അവര്‍ക്ക് വേണ്ട പരിചരണം ചെയ്യുന്നുണ്ട്. 600 ഓളം പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. അതില്‍ അഞ്ച് പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്.

 

Story Highlights- Health status of Kozhikode Covid affected people Satisfactory, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here