കൊല്ലത്ത് മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

dead body

കൊല്ലത്ത് മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. കൊല്ലം കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥനാണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് ബിജു ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്.

ലോക്ക് ഡൗണിനെ തുടർന്ന് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ഇത്. തൃശൂരിൽ നിന്നാണ് ഇത്തരത്തിലുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്. തൊട്ടടുത്ത ദിവസം എറണാകുളം പളളിക്കര പെരിങ്ങാല സ്വദേശി മുരളിയും (45) ജീവനൊടുക്കിയിരുന്നു.

അതേസമയം, മദ്യാസക്തിയുള്ളവർ ഡീ അഡിക്ഷൻ സെന്ററുമായി ബന്ധപ്പെടണമെന്നും സംസ്ഥാനത്ത് ഡീ അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനം വിപുലമാക്കുമെന്നും എക്‌സൈസ് മന്ത്രി അറിയിച്ചിരുന്നു.

Story Highlights- lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top