വിശുദ്ധവാര തിരുക്കർമങ്ങൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്താൻ സീറോ മലബാർസഭ

വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ വിശുദ്ധവാര തിരുക്കർമങ്ങൾ നടത്താൻ സീറോ മലബാർസഭ നിർദേശം. സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറത്തിറക്കിയ സർക്കുലർ വിവിധ രൂപതാധ്യക്ഷന്മാർക്കും ഇടവക വികാരിമാർക്കും നൽകി.

വിശുദ്ധവാരത്തിൽ എല്ലാ പള്ളികളിലും ശുശ്രൂഷകൾ ഉണ്ടാകുമെങ്കിലും വിശ്വാസികളുടെ പങ്കാളിത്തം വേണ്ടെന്നാണ് നിർദേശം. തിരുക്കർമങ്ങൾ ലൈവ് ആയി സംപ്രേഷണം ചെയ്യണം. ഓശാന ഞായറാഴ്ച കുരുത്തോല വിതരണം നടത്തേണ്ടതില്ല. പെസഹാവ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കണം. അപ്പംമുറിക്കൽ ശുശ്രൂഷയിൽ അതാത് ഭവനത്തിലുമുള്ളവർ മാത്രം പങ്കെടുത്താൽ മതി.

ദുഖവെള്ളിയാഴ്ച കുരിശിന്റെ വഴി പ്രദക്ഷിണം നടത്താൻ പാടില്ല. ഉയിർപ്പുതിരുനാളിന്റെ കർമങ്ങൾ രാത്രിയിൽ നടത്തേണ്ടതില്ല. പകരം അന്നു രാവിലെ വൈദികർ
കുർബാനയർപ്പിച്ചാൽ മതിയാകും. ഉയർപ്പ് ശുശ്രൂഷകൾ ലൈവ് ആയി സംപ്രേഷണം ചെയ്യണമെന്നും നിർദേശത്തിലുണ്ട്.

Story highlight: Syro Malabar , to perform the holy weekly rituals, without the participation of believers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top