കൊവിഡ് പരിശോധിക്കാൻ ഇന്ത്യൻ നിർമിത കിറ്റ് വിപണിയിൽ; പിറകിൽ വനിതാ വൈറോളജിസ്റ്റ്

കൊറോണ വൈറസ് പരിശോധനയുടെ കാര്യത്തിൽ ഇന്ത്യ പുറകിലാണെന്ന വിമർശനം ഉയർന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ഇന്ത്യൻ നിർമിത കൊവിഡ് ടെസ്റ്റ് കിറ്റ് മാർക്കറ്റിൽ ഇറങ്ങിയിരിക്കുകയാണ്. മൈലാബ് ഡിസ്‌ക്കവറിയാണ് ഇന്ത്യയിൽ ടെസ്റ്റ് കിറ്റ് പുറത്തിറക്കുന്ന ആദ്യ കമ്പനി. ഒരോ മൈലാബ് ടെസ്റ്റ് കിറ്റിലൂടെയും നൂറ് സാമ്പിളുകൾ ടെസ്റ്റ് ചെയ്യാമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 1,200 രൂപയാണ് പരിശോധിക്കാൻ ചെലവ് വരുന്നത്. പുറത്ത് നിന്ന് ടെസ്റ്റ് കിറ്റ് ഇറക്കുമതി ചെയ്യുമ്പോൾ രാജ്യത്തിന് ചെലവ് വരുന്നത് 4,500 രൂപയാണ്. കുറഞ്ഞ ചെലവിൽ, കുറഞ്ഞ സമയത്തിനുള്ളിൽ കൊവിഡ് കണ്ടെത്താമെന്നതാണ് ഈ ടെസ്റ്റ് കിറ്റിന്റെ പ്രത്യേകത. ആദ്യ ബാച്ചിലെ 150 കിറ്റുകൾ പൂനെ, മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് അയച്ചിരിക്കുകയാണ്.

Read Also: കൊവിഡിൽ മരണം 30,000 കടന്നു

ലോക ആരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം കൊവിഡ് 19 ബാധിതരെ വേഗം കണ്ടെത്തി ഐസൊലേറ്റ് ചെയ്യിക്കുകയാണ് കൊവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. എന്നാൽ വേണ്ടത്ര ടെസ്റ്റുകൾ ചെയ്യാത്തതായിരുന്നു ഇന്ത്യയുടെ പോരായ്മയായി വിദഗ്ധർ പറഞ്ഞിരുന്നത്. എന്നാൽ പുതിയ ടെസ്റ്റിംഗ് കിറ്റിലൂടെ ആ പോരായ്മയ്ക്ക് അറുതി വരുത്താമെന്ന് പ്രതീക്ഷിക്കാം.

വൈറോളജിസ്റ്റായ മീനൽ ദഖാവേ ഭോസ്‌ലെയാണ് ആറാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങിയ ടെസ്റ്റ് കിറ്റിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചത്. രണ്ടര മണിക്കൂറിനുള്ളിൽ ടെസ്റ്റിന്റെ ഫലം ലഭിക്കും. മൈലാബിന്റെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് വിഭാഗം മേധാവിയാണ് മീനൽ. പൂർണ ഗർഭിണിയായിരിക്കെയാണ് ടെസ്റ്റ് കിറ്റ് നിർമിക്കാനുള്ള ദൗത്യം മീനൽ ഏറ്റെടുത്തത്. മെഡിക്കൽ കിറ്റിന്റെ ഡെലിവറിക്ക് ശേഷമായിരുന്നു കുഞ്ഞിന് മീനൽ ഡെലിവറി നൽകിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന ടെസ്റ്റ് കിറ്റ് പല തവണ പരിശോധിക്കപ്പെട്ടിട്ടാണ് രംഗത്ത് ഇറക്കിയത്. ഒരു സാമ്പിളിൽ തന്നെ പത്ത് തവണ ടെസ്റ്റ് ചെയ്താൽ ഒരേ ഫലം ടെസ്റ്റ് കിറ്റ് തരണം എന്നാണ്. ആ മാനദണ്ഡം കിറ്റിന് പാലിക്കാനായെന്നും തങ്ങളുടെ കിറ്റ് അത്രയും പെർഫെക്ട് ആണെന്നും മീനൽ പറയുന്നു.

 

covid test kit, mylab discovery, minal dakhave bhosale, made in india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top